EMI available on premiums of ₹10,000 & above, split into easy monthly instalments. Ask us how →
Claim6 മിനിറ്റ് വായന

ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം റിജക്റ്റ് ആകുന്നത് എന്തുകൊണ്ട്?

ഇൻഷുറൻസ് ക്ലെയിം റിജക്റ്റ് ആവാനുള്ള ഏറ്റവും വലിയ കാരണം ഒന്നുതന്നെയാണ്: പോളിസി എടുക്കുമ്പോൾ നിലവിലുള്ള അസുഖങ്ങൾ പറയാതിരിക്കുക. Sugar-ഓ BP-യോ ഉണ്ടെന്ന് പറഞ്ഞാൽ Premium കൂടുമല്ലോ എന്ന് കരുതി പലരും അത് മറച്ചുവെക്കും. പക്ഷേ claim വരുമ്പോൾ company നിങ്ങളുടെ hospital രേഖകൾ പരിശോധിക്കും, അപ്പോൾ അതെല്ലാം പുറത്തുവരും.

ക്ലെയിം റിജക്റ്റ് ആവുന്ന പ്രധാന കാരണങ്ങൾ ഏതൊക്കെയാണ്?

  • പഴയ അസുഖങ്ങൾ മറച്ചുവെക്കുന്നത്: Sugar, BP, അല്ലെങ്കിൽ മുൻപ് ചെയ്ത Surgery ഫോം ഫിൽ ചെയ്യുമ്പോൾ മറച്ചുവെച്ചാൽ claim വരുമ്പോൾ പണി കിട്ടും.
  • Waiting Period കഴിയാതിരിക്കുന്നത്: Policy എടുത്തതിന് ശേഷമുള്ള Waiting Period തീരുന്നതിന് മുന്നേ claim ചെയ്യാൻ നോക്കുന്നത്.
  • Premium അടക്കാൻ വൈകുന്നത്: Due date കഴിഞ്ഞ് policy lapse ആയി പോവുന്നത്.
  • വിലകൂടിയ Room എടുക്കുന്നത്: Policy-യിൽ അനുവദിച്ചതിനേക്കാൾ Room Rent കൂടിയ room തിരഞ്ഞെടുക്കുന്നത്.
  • Documents കയ്യിൽ ഇല്ലാതിരിക്കുന്നത്: Discharge summary, bills, test reports എന്നിവ പൂർണ്ണമായി സമർപ്പിക്കാതിരിക്കുന്നത്.
  • Late Informing: Hospital-ൽ admit ആയാൽ ആ വിവരം സമയത്തിന് company-യെ അറിയിക്കാതിരിക്കുന്നത്.

അസുഖം മറച്ചുവെക്കുന്നത് എന്തുകൊണ്ട് അപകടമാണ്?

4 ലക്ഷം രൂപയുടെ claim വരുമ്പോൾ company വെറുതെ പണം തരില്ല. അവർ നിങ്ങളുടെ hospital രേഖകളും പഴയ ചികിത്സാ വിവരങ്ങളും പരിശോധിക്കും. 5 വർഷമായി Sugar-ന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ആ രേഖകളിൽ കാണും. പക്ഷേ policy ഫോമിൽ ഒരു അസുഖവുമില്ല എന്നാണ് എഴുതിയിരിക്കുന്നത്. അപ്പോൾ claim തള്ളിപ്പോകും, ചിലപ്പോൾ policy തന്നെ cancel ചെയ്യും. ഇപ്പോഴത്തെ admission-മായി ആ അസുഖത്തിന് ബന്ധമില്ലെങ്കിൽ പോലും ഇത് സംഭവിക്കാം.

Sugar ഉണ്ടെന്ന് ആദ്യമേ പറഞ്ഞാൽ എന്ത് സംഭവിക്കും? ഒരു Waiting Period വരും, അല്ലെങ്കിൽ Premium ചെറുതായി കൂടും. അത്രമാത്രം. ഇന്ന് കുറച്ച് രൂപ ലാഭിക്കാൻ വേണ്ടി നാളെ ലക്ഷങ്ങളുടെ claim കളയുന്നത് വലിയ നഷ്ടക്കച്ചവടമാണ്.

റൂം റെന്റ് ലിമിറ്റ് എന്ന കുരുക്ക്

ഇത് പലർക്കും അറിയാത്ത കാര്യമാണ്. നിങ്ങളുടെ policy-യിൽ ദിവസേന 5,000 രൂപയുടെ room ആണ് അനുവദിച്ചിട്ടുള്ളതെങ്കിൽ, നിങ്ങൾ 10,000 രൂപയുടെ room എടുത്താൽ ആ ബാക്കി വരുന്ന 5,000 രൂപ മാത്രമല്ല നിങ്ങളുടെ കയ്യിൽ നിന്ന് പോവുക. Surgeon-ന്റെ fee, OT charge, nursing charge തുടങ്ങി ബില്ലിലെ മറ്റു കാര്യങ്ങളിലും കമ്പനി ആ കണക്കിന് തുക വെട്ടിക്കുറയ്ക്കും (Proportionate deduction). അവസാനം 3 ലക്ഷത്തിന്റെ ബില്ല് വരുമ്പോൾ ചിലപ്പോൾ 1.5 ലക്ഷമേ കമ്പനി തരൂ. അതുകൊണ്ട് എപ്പോഴും Room Rent Limit ഇല്ലാത്ത plan എടുക്കുന്നതാണ് സേഫ്.

ക്ലെയിം പെട്ടെന്ന് കിട്ടാൻ എന്തൊക്കെ ശ്രദ്ധിക്കണം?

  • Hospital-ൽ admit ആയാൽ 24 മണിക്കൂറിനുള്ളിൽ company-യെയോ നിങ്ങളുടെ agent-നെയോ വിവരമറിയിക്കുക.
  • Planned surgery ആണെങ്കിൽ അഡ്മിറ്റ് ആവുന്നതിന് മുന്നേ തന്നെ അറിയിക്കുക.
  • Hospital-ലെ insurance desk വഴി Cashless Approval വാങ്ങുക.
  • Bills, test reports, discharge summary ഇതെല്ലാം സൂക്ഷിച്ച് വെക്കുക.

മാക്സസ് ഇൻഷുറൻസ് ഹബ് വഴി policy എടുത്തവർക്ക് ഇതൊന്നും ഒറ്റയ്ക്ക് ചെയ്യേണ്ട. ഒരു WhatsApp message അയച്ചാൽ മതി. ഞങ്ങൾ company-യെ അറിയിക്കും, hospital-ലെ insurance desk-മായി സംസാരിക്കും, claim തീരുന്നതുവരെ പിന്നാലെ നിൽക്കും. മുവാറ്റുപുഴയിലാണ് ഞങ്ങളുടെ ഓഫീസ്, കേരളത്തിലെ എല്ലാ ജില്ലകളിലും ഞങ്ങൾ സേവനം നൽകുന്നു.

എഴുതിയതും പരിശോധിച്ചതും മാക്സസ് ഇൻഷുറൻസ് ഹബ് ടീം. കേരളത്തിലെ മുവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന IRDAI രജിസ്റ്റർ ചെയ്ത ഇൻഷുറൻസ് ഏജൻസി.

Protect what matters, starting today

Free consultation, zero obligation. Talk to a real advisor in Malayalam or English and get a plan that fits your family.