കേരളത്തിൽ ഒരു ഫാമിലിക്ക് എത്ര രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് കവർ വേണം?
വീട്ടിൽ 4 പേരുണ്ടെങ്കിൽ ഇന്ന് കുറഞ്ഞത് 10 ലക്ഷത്തിന്റെയെങ്കിലും ഒരു Family Floater Cover വേണം. സാധിക്കുമെങ്കിൽ 15 മുതൽ 25 ലക്ഷം വരെ നോക്കുന്നതാണ് നല്ലത്. Kochi-യിലെയോ Trivandrum-ത്തിലെയോ ഒരു നല്ല private hospital-ൽ വലിയൊരു surgery വന്നാൽ പണ്ട് എടുത്തു വെച്ച 3-ഓ 5-ഓ ലക്ഷത്തിന്റെ policy ഒരൊറ്റ ദിവസം കൊണ്ട് തീരും.
5 ലക്ഷത്തിന്റെ കവർ ഇന്ന് എന്തുകൊണ്ട് തികയില്ല?
കേരളത്തിലെ Private Hospital-കളിൽ ചികിത്സാച്ചെലവ് ഓരോ വർഷവും 10% മുതൽ 15% വരെയാണ് കൂടുന്നത് (Medical Inflation). 2018-ൽ ധാരാളം എന്ന് തോന്നിയ 5 ലക്ഷം കവർ ഇന്ന് ഒന്നിനും തികയില്ല. ഒരു വർഷത്തിനിടയിൽ ഫാമിലിയിലെ 2 പേർക്ക് അഡ്മിഷൻ വന്നാലോ, അല്ലെങ്കിൽ ഒരാൾക്ക് തന്നെ രണ്ട് തവണ ഹോസ്പിറ്റലിൽ കേറേണ്ടി വന്നാലോ ആദ്യത്തെ തവണ തന്നെ ഈ 5 ലക്ഷം തീരും. ബാക്കി തുക മുഴുവൻ പോക്കറ്റിൽ നിന്ന് എടുക്കേണ്ടി വരും.
കേരളത്തിലെ Hospital ചെലവുകൾ ഏകദേശം എത്രയാണ്?
- Angioplasty (With Stent): 2.5 മുതൽ 4.5 ലക്ഷം വരെ
- Bypass Surgery: 4 മുതൽ 6 ലക്ഷം വരെ
- Knee Replacement (One leg): 2.5 മുതൽ 4 ലക്ഷം വരെ
- ICU Charges (per day): 25,000 രൂപ മുതൽ 60,000 രൂപ വരെ
- Cancer Treatment: 8 ലക്ഷം മുതൽ 20 ലക്ഷത്തിന് മുകളിൽ വരെ
Premium തുക ഭാരമാവാതെ കവർ എങ്ങിനെ കൂട്ടാം?
വലിയ തുകയുടെ Cover വേണം, എന്നാൽ Premium കൂടുതൽ കൊടുക്കാനും പറ്റില്ല എന്ന അവസ്ഥയാണെങ്കിൽ ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് Super Top-Up Plan. ആളുകൾക്ക് അധികം അറിയാത്ത, എന്നാൽ ഏറ്റവും പണം ലാഭിക്കാൻ പറ്റിയ വഴിയാണിത്.
അതായത്, ഒരു 5 ലക്ഷത്തിന്റെ Base Policy എടുക്കുക. അതിന് മുകളിൽ 10-ഓ 20-ഓ ലക്ഷത്തിന്റെ Super Top-Up ചേർക്കുക. ആദ്യത്തെ 5 ലക്ഷം തീർന്നാൽ മാത്രമേ ഈ Top-Up ഉപയോഗിക്കേണ്ടി വരൂ എന്നതുകൊണ്ട് ഇതിന്റെ Premium വളരെ കുറവായിരിക്കും. കുറഞ്ഞ ചെലവിൽ വലിയ സെക്യൂരിറ്റി കിട്ടാൻ ഇതാണ് നല്ല വഴി.
Parents-നെ നമ്മുടെ പോളിസിയിൽ ഒപ്പം ചേർക്കാമോ?
വേണ്ടാ എന്നാണ് ഉത്തരം. കാരണം, ഒരു Family Floater Policy-യുടെ Premium കണക്കാക്കുന്നത് ആ ഗ്രൂപ്പിലെ ഏറ്റവും പ്രായം കൂടിയ ആളിന്റെ വയസ്സ് നോക്കിയാണ്. 60 വയസ്സുള്ള അച്ഛനെ നിങ്ങളുടെ ഫ്ലോട്ടറിൽ ചേർത്താൽ നിങ്ങളുടെ മൊത്തം policy premium കുത്തനെ കൂടും.
അതിനേക്കാൾ ലാഭം Parents-ന് മാത്രമായി വേറൊരു Senior Citizen Plan എടുക്കുന്നതാണ്. അവർക്ക് claim വന്നാലും നിങ്ങളുടെയും മക്കളുടെയും cover തുക കുറയില്ല എന്ന നേട്ടം കൂടിയുണ്ട്.
ഓരോ ഫാമിലിക്കും ശരിയായ ഉത്തരം വ്യത്യസ്തമാണ്. പ്രായം, നിലവിലുള്ള അസുഖങ്ങൾ, ഏത് hospital-ലാണ് സാധാരണ പോകുന്നത്, എത്ര രൂപ വരെ premium താങ്ങാം എന്നതെല്ലാം നോക്കണം. മാക്സസ് ഇൻഷുറൻസ് ഹബ് 15-ൽ അധികം company-കളുടെ plan-കൾ താരതമ്യം ചെയ്ത് നിങ്ങൾക്ക് ചേരുന്നത് കണ്ടെത്തിത്തരും. ഇതിന് ഒരു രൂപ പോലും ചാർജ് ഇല്ല. WhatsApp-ൽ ഒരു message അയച്ചാൽ മതി.
എഴുതിയതും പരിശോധിച്ചതും മാക്സസ് ഇൻഷുറൻസ് ഹബ് ടീം. കേരളത്തിലെ മുവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന IRDAI രജിസ്റ്റർ ചെയ്ത ഇൻഷുറൻസ് ഏജൻസി.
Protect what matters, starting today
Free consultation, zero obligation. Talk to a real advisor in Malayalam or English and get a plan that fits your family.